Wednesday, May 8, 2024
HomeKeralaസംരംഭകത്വവും കയറ്റുമതി സാധ്യതകളും ചര്‍ച്ച ചെയ്ത് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സെമിനാര്‍

സംരംഭകത്വവും കയറ്റുമതി സാധ്യതകളും ചര്‍ച്ച ചെയ്ത് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സെമിനാര്‍

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംരംഭകത്വത്തിന്റെയും കയറ്റുമതിയുടെയും സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചയായി.

സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ജില്ലാ വ്യവസായ കേന്ദ്രം നിയമിച്ച ഇന്റേണുകളും സെമിനാറില്‍ പങ്കെടുത്തു. സുള്‍ഫെക്‌സ് മാട്രസ് എംഡി എംടിപി മുഹമ്മദ് കുഞ്ഞി, ഇക്കോമേറ്റ് സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ കെ സി മുഹമ്മദ് എന്നിവര്‍ സെമിനാറില്‍ ക്ലാസെടുത്തു. സംരംഭം എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാം എന്നതിനെ കുറിച്ചും വിദേശ വിപണി എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചും എംടിപി മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും മികച്ച സംരംഭകനാകാനാകും. യൂവതലമുറ സംരംഭകത്വത്തിലേക്ക് കടന്നുവരണം. ഇറക്കുമതിയുടെ ഇരട്ടി കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്ബോഴാണ് രാജ്യം സാമ്ബത്തികമായി സുരക്ഷിതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയിലെ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഇക്കോ മേറ്റ് സ്ഥാപനത്തിന്റെ പ്രൊ പ്രൈറ്റര്‍ കെ സി മുഹമ്മദ് ക്ലാസെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ സംസാരിച്ചു.

202223 സംരംഭകത്വ വര്‍ഷമായി ആചരിയ്ക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനാണ് എല്ലാ പഞ്ചായത്തുകളിലും ബിടെക് എംബിഎ യോഗ്യതയുള്ളവരെ ഇന്റേണുകളായി നിയമിച്ചത്. പുതിയ സംരംഭകരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതും നിലവിലുള്ള സംരംഭങ്ങളെ മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റിയെടുക്കുന്നതും ഇവരുടെ ഉത്തരവാദിത്തമാണ്. ജില്ലയിലെ 45 ഇന്റേണുകള്‍ സെമിനാറില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular