Saturday, April 27, 2024
HomeKeralaതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സഭയെ വലിച്ചിഴച്ചത് മന്ത്രി രാജീവെന്ന് സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സഭയെ വലിച്ചിഴച്ചത് മന്ത്രി രാജീവെന്ന് സതീശന്‍

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനേയും സഭയേയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍ തുടരുന്നു.

സഭയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് വ്യവസായ മന്ത്രി പി. രാജീവാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍.

“ജില്ലാ സെക്രിട്ടറിയുടേയും പാര്‍ട്ടിയുടേയും സംയുക്ത തീരുമാനങ്ങള്‍ക്ക് മുകളില്‍ പി. രാജീവിന്റെ സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയതിന്റെ പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുകയാണ്. സഭ എന്നൊരു വാക്ക് ഏതെങ്കിലും യുഡിഎഫ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ടോ. സഭയെ ഇതിലേക്ക് വലിച്ചിഴച്ചത് രാജീവല്ലെ. സഭയുടെ സ്ഥാപനത്തില്‍ പോയി സഭയുടെ ചിഹ്നത്തിലുള്ള ബാക്ക് ഡ്രോപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയത് രാജീവല്ലെ,” സതീശന്‍ ചോദിച്ചു.

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. “അങ്ങനെയൊന്നുമില്ല. ഇതൊക്കെ ആരാണ് പ്രചരിപ്പിക്കുന്നത്. എന്തിനാണ് സഭയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇത് രാഷ്ട്രീയ പോരാട്ടമാണ്. രാഷ്ട്രീയമായാണ് നേരിടുന്നത്,” ഉമ മനോരമന്യൂസിനോട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular