Thursday, May 2, 2024
HomeKeralaമുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില്‍ നിന്ന് 47 പവന്‍ സ്വര്‍ണം കവര്‍ന്നു

മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില്‍ നിന്ന് 47 പവന്‍ സ്വര്‍ണം കവര്‍ന്നു

കൊല്ലം: മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടില്‍ നിന്ന് 47 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്.

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്. താലിമാല, വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയെല്ലാം നഷ്ടമായി. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഈ വീട്ടില്‍ രാത്രി ആള്‍താമസമില്ല. ഷിബു ബേബി ജോണിന്റെ അമ്മ പകല്‍ ഈ വീട്ടില്‍ എത്തുകയും രാത്രി മകന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. ഞായറാഴ്ച രാവിലെ പതിവുപോലെ എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. മുന്‍വാതില്‍ കഴിഞ്ഞുള്ള ഗ്ലാസ് വാതിലുകളും തകര്‍ത്തിട്ടുണ്ട്. ഇരുനില വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതിന്റെ അടയാളങ്ങളുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നായിരിക്കും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular