Saturday, April 27, 2024
HomeEditorialപുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്‌ആപ്പ്: ഇനി 2 ജിബി ഫയല്‍ അയക്കാം, 512 പേരെ ചേര്‍ക്കാം

പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്‌ആപ്പ്: ഇനി 2 ജിബി ഫയല്‍ അയക്കാം, 512 പേരെ ചേര്‍ക്കാം

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട്‌ പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്‌ആപ്പ് രംഗത്തെത്തി.

മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെ  പുത്തന്‍ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വരും.

ഇനി മുതല്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയയ്ക്കുവാനും 512 അംഗങ്ങളെ ഒറ്റ ഗ്രൂപ്പില്‍ ചേര്‍ക്കുവാനും സാധിക്കും.

സമൂഹമാധ്യമങ്ങളിലെ പ്രമുഖനായ വാട്‌സാപ്, ഉപയോക്താക്കള്‍  ഏറെ കാലമായി കാത്തിരുന്ന ഫീച്ചറുകളാണ് ഇപ്പോള്‍   അവതരി്പ്പിച്ചിരിക്കുന്നത്.

ഓരോ സന്ദേശങ്ങള്‍ക്കും ഇമോജികള്‍, സന്ദേശത്തിനുള്ളില്‍ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷന്‍സ് എന്നിവ നിലവില്‍ വരും. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ 512 അംഗങ്ങളെ അംഗങ്ങളാക്കാം.

നിലവില്‍ അത് 256 പേരായിരുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അഡ്മിനു ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. 2 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണയായി അയയ്ക്കാം. നിലവില്‍ 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമാണ് അയയ്്ക്കാന്‍ സാധിക്കുക.

വോയിസ് കോളില്‍ 8 പേരെ ചേര്‍ക്കാവുന്നിടത്ത് 32 പേരെ വരെ ഇനി മുതല്‍ ചേര്‍ക്കാം. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവില്ുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular