Friday, April 26, 2024
HomeAsia'പുതിയ നേതാവ്'; ശ്രീലങ്കയില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു

‘പുതിയ നേതാവ്’; ശ്രീലങ്കയില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു

കൊളംബോ: സാമ്ബത്തിക പ്രതിസന്ധിക്കു പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു.

യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യു.എന്‍.പി) നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ് റനില്‍. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 15 അംഗ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും.

രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ തീരുമാനിച്ചത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ എടുത്തുകളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സര്‍ക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാര്‍ലമെന്റിനെ ശാക്തീകരിക്കുമെന്നും ഗൊട്ടബയ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular