Tuesday, May 7, 2024
HomeKeralaസാ​ധ​നം​ ​കി​ട്ടു​മോ,​ ​അ​ത്യാ​വ​ശ്യ​മാ​ണ്... ഈ വിളിയില്‍ ജാസിമിന്റെ പിടിവിട്ടുപോയി, 'അങ്കിളിന്റെ' ലഹരി നല്‍കിയിരുന്നത് സിനിമാ മേഖലയിലെ...

സാ​ധ​നം​ ​കി​ട്ടു​മോ,​ ​അ​ത്യാ​വ​ശ്യ​മാ​ണ്… ഈ വിളിയില്‍ ജാസിമിന്റെ പിടിവിട്ടുപോയി, ‘അങ്കിളിന്റെ’ ലഹരി നല്‍കിയിരുന്നത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് മാത്രം

കൊച്ചി: കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്താന്‍ ശ്രമം. മുന്തിയ ഇനം കൊക്കെയ്നും എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

സിനിമാ മേഖലയിലുള്‍പ്പെടെ പ്രമുഖര്‍ക്ക് മാത്രം മയക്കുമരുന്ന് വില്പന നടത്തുന്ന കൊടുങ്ങല്ലൂര്‍ ലോകമഹേശ്വരം വടക്കനോളില്‍ വീട്ടില്‍ ജാസിം നിസാം (29) ആണ് അറസ്റ്റിലായത്. നെതര്‍ലന്‍ഡില്‍ നിന്ന് ഇയാള്‍ വരുത്തിച്ച പാഴ്സലില്‍ നിന്ന് 2896.8 മില്ലി ഗ്രാം എം.ഡി.എം.എയും 9881.8മില്ലി ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. സൗണ്ട് എന്‍ജിനീയറായ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ക്രഷറുകള്‍, ഹുക്ക, പേപ്പര്‍ എന്നിവ കണ്ടെടുത്തു. ഇയാള്‍ നേരത്തേയും പാഴ്സല്‍ എത്തിച്ചതായി സ്ഥിരികരിച്ചിട്ടുണ്ട്. ജാസിമില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയ നിരവധിപ്പേര്‍ എക്സൈസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യും. കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും.

രണ്ട് ദിവസം മുമ്ബാണ് ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ ജാസിമിന്റെ പേരില്‍ പാഴ്സല്‍ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിവരം എക്‌സൈസിന് കൈമാറി. മൂന്ന് കവറുകളില്‍ എം.ഡി.എം.എയും ഒരു കവറില്‍ കൊക്കെയ്‌നുമായിരുന്നു. എക്‌സൈസ് സംഘം കൊടുങ്ങല്ലൂരിലെത്തി ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും പാഴ്സല്‍ തന്റേതല്ലെന്നുമാണ് മൊഴി നല്‍കിയത്. ജാസിം സമാനമായ പാഴ്സല്‍ മൂന്ന് തവണ എത്തിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ നിന്ന് വിവരം ലഭിച്ചു. വീട്ടില്‍ നിന്ന് കഞ്ചാവ് വലിക്കുന്ന സാധനങ്ങള്‍ കണ്ടെടുത്തതോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നു.

വിശദമായ ചോദ്യം ചെയ്‌തെങ്കിലും ജാസിം ആദ്യമൊഴിയില്‍ തന്നെ ഉറച്ചുനിന്നു. ഇതിനിടെ ഇടപാടുകാരന്‍ വിളിച്ചതോടെ ഇയാള്‍ പ്രതിരോധത്തിലാകുകയും എല്ലാം തുറന്നുപറയുകയുമായിരുന്നു. ബുധനാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാസിമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

അസി.എക്‌സൈസ് കമ്മിഷണര്‍ ടെനിമോന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാമപ്രസാദ്, പ്രവിന്റീവ് ഓഫീസര്‍മാരായ സത്യനാരായണന്‍, രമേഷ്, ഋഷികേശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്, സൗമ്യ, ബദറുദ്ദീന്‍ എന്നിവരുണ്ടായിരുന്നു.

ല​ഹ​രി​ ​വ​രും, ഇ​റ്റാ​ലി​യ​ന്‍​ ​’​അ​ങ്കി​ള്‍​’​ ​വ​ഴി

കൊ​ച്ചി​:​ ​കൊ​ച്ചി​യി​ല്‍​ ​ഫോ​റി​ന്‍​ ​താ​പാ​ല്‍​ ​ഓ​ഫീ​സ് ​വ​ഴി​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​യ​ ​കേ​സി​ല്‍​ ​അ​റ​സ്റ്റി​ലാ​യ​ ​കൊ​ടു​ങ്ങ​ല്ലൂ​ര്‍​ ​സ്വ​ദേ​ശി​ ​ജാ​സി​മി​ന് ​(29​)​ ​ല​ഹ​രി​ ​പാ​ഴ്സ​ല്‍​ ​അ​യ​ച്ച​ത് ​ഇ​റ്റ​ലി​ ​സ്വ​ദേ​ശി.​ ​മ​ണാ​ലി​ ​യാ​ത്ര​യ്ക്കി​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​ഹി​മാ​ച​ല്‍​ ​സ്വ​ദേ​ശി​ ​പി​ങ്കു​ ​വ​ഴി​യാ​ണ് ​ജാ​സിം​ ​ഇ​റ്റ​ലി​ക്കാ​ര​നെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​’​അ​ങ്കി​ളെ​’​ന്ന​ ​പേ​രി​ലാ​ണ് ​ഇ​യാ​ള്‍​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​പി​ങ്കു​വാ​ണ് ​ഇ​യാ​ളു​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​പ​ണ​മി​ട​പാ​ട് ​നി​യ​ന്ത്രി​ക്കു​ന്ന​ത്.​ ​’​അ​ങ്കി​ള്‍​’​ ​ഇ​റ്റ​ലി​യി​ലാ​ണെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്. ല​ഹ​രി​മ​രു​ന്നി​നാ​യി​ ​പി​ങ്കു​വി​നാ​ണ് ​ആ​ദ്യം​ ​പ​ണം​ ​കൈ​മാ​റു​ന്ന​ത്.​ ​ഇ​യാ​ള്‍​ ​അ​ങ്കി​ളി​ന് ​അ​യ​യ്ക്കും.​ ​പ​ണം​ ​കി​ട്ടി​യാ​ല്‍​ ​നെ​ത​ര്‍​ല​ന്‍​ഡി​ല്‍​ ​നി​ന്ന് ​ജാ​സി​മി​ന് ​പാ​ഴ്സ​ല്‍​ ​വ​രും.​ ​പ​ല​രും​ ​ജാ​സി​മി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ണ​മി​ട്ടി​ട്ടു​ണ്ട്.​ ​നേ​ര​ത്തെ​ ​വ​ന്ന​ ​പാ​ഴ്സ​ല്‍​ ​തൊ​പ്പി​യും​ ​മ​റ്റു​മാ​ണെ​ന്നാ​ണ് ​ജാ​സി​മി​ന്റെ​ ​മൊ​ഴി.

വി​ളി​യി​ല്‍​ ​വീ​ണു ‘​സാ​ധ​നം​ ​കി​ട്ടു​മോ,​ ​അ​ത്യാ​വ​ശ്യ​മാ​ണ്…​’​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നി​ടെ​ ​ജാ​സി​മി​ന്റെ​ ​ഫോ​ണി​ലേ​ക്ക് ​എ​ത്തി​യ​ ​വി​ളി​യാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ഇ​തേ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് ​മു​ന്നി​ല്‍​ ​ജാ​സി​മി​ന് ​പി​ടി​വി​ട്ടു​പോ​യി.​ ​തു​ട​ര്‍​ന്ന് ​ല​ഹ​രി​ ​ഇ​ട​പാ​ട് ​തു​റ​ന്ന് ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​സി​നി​മാ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​ആ​ളു​ടെ​ ​വി​ളി​യാ​ണ് ​ജാ​സി​മി​ന്റെ​ ​ഫോ​ണി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ജാ​സി​മി​ല്‍​ ​നി​ന്ന് ​ല​ഹ​രി​ ​വാ​ങ്ങി​യാ​ണ് ​ഇ​യാ​ള്‍​ ​സി​നി​മാ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് ​ന​ല്‍​കി​യി​രു​ന്ന​ത്.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ജാ​സി​മി​നും​ ​സി​നി​മാ​ ​ബ​ന്ധ​മു​ണ്ട്.

നെ​ത​ര്‍​ല​ന്‍​ഡ് ​ല​ഹ​രി നെ​ത​ര്‍​ല​ന്‍​ഡി​ല്‍​ ​നി​ന്ന് ​മ​യ​ക്കു​മ​രു​ന്ന് ​പാ​ഴ്സ​ലാ​യി​ ​എ​ത്തി​ച്ച്‌ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​സം​ഘം​ ​സം​സ്ഥാ​ന​ത്ത് ​സ​ജീ​വ​മാ​ണ്.​ ​നി​ര​വ​ധി​ ​കേ​സു​ക​ള്‍​ ​എ​ക്സൈ​സും​ ​ക​സ്റ്റം​സും​ ​ഇ​തി​ന​കം​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​മാ​ര്‍​ച്ചി​ല്‍​ ​കൊ​ച്ചി​യി​ല്‍​ ​മൂ​ന്ന് ​പേ​ര്‍​ ​ഇ​ത്ത​ര​ത്തി​ല്‍​ ​ല​ഹ​രി​ ​ക​ട​ത്തി​യ​തി​ന് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.​ ​ഇ​തി​ല്‍​ ​ഒ​ന്ന് ​നെ​ത​ര്‍​ല​ന്‍​ഡി​ല്‍​ ​നി​ന്ന് ​എ​ത്തി​യ​താ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular