Saturday, April 27, 2024
HomeKeralaകെ-റെയില്‍ കേരളത്തിന്റെ വിനാശ പദ്ധതി -കെ.എ. ഷഫീക്ക്

കെ-റെയില്‍ കേരളത്തിന്റെ വിനാശ പദ്ധതി -കെ.എ. ഷഫീക്ക്

കാക്കനാട്: കെ-റെയില്‍ കേരളത്തിന്റെ വിനാശ പദ്ധതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.

ഷഫീക്ക്. വെല്‍ഫെയര്‍ പാര്‍ട്ടി തൃക്കാക്കര മണ്ഡലം സംഘടിപ്പിച്ച കെ-റെയില്‍ വിരുദ്ധ പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റിയിടല്‍ നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതുതന്നെ ജനകീയ സമരങ്ങളുടെ വിജയമാണ്. ഇപ്പോള്‍തന്നെ മൂന്നരലക്ഷം കോടി രൂപ കടമുള്ള സര്‍ക്കാറിന് വീണ്ടും സാമ്ബത്തിക ബാധ്യതയുണ്ടാക്കാന്‍ മാത്രമേ പദ്ധതികൊണ്ട് സാധിക്കൂ. ഇന്ത്യന്‍ റെയില്‍വേയുടെ പക്കലുള്ള ബഫര്‍സോണ്‍ ഉപയോഗപ്പെടുത്തിയാല്‍ മാത്രം പരിഹരിക്കാവുന്നതാണ് ഇവിടത്തെ റെയില്‍ യാത്രാപ്രശ്നം.

പ്രശ്നങ്ങള്‍ പരിഹരിക്കലല്ല കമീഷന്‍ മാത്രമാണ് ലക്ഷ്യം. പദ്ധതി പിന്‍വലിക്കുന്നതുവരെ സമരത്തോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂര്‍, ജനറല്‍ സെക്രട്ടറി സദക്കത്ത്, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബാബുരാജ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് എം.എച്ച്‌. മുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്‍റുമാരായ ശംസുദ്ദീന്‍ എടയാര്‍, അസൂറ ടീച്ചര്‍, ട്രഷറര്‍ സദീഖ് വെണ്ണല, സോമന്‍ജി വെണ്‍പുഴശ്ശേരി എന്നിവര്‍ സംസാരിച്ചു. കെ-റെയില്‍ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന മരിയം അബു, ഫാത്തിമ അബ്ബാസ്, കരീം കല്ലുങ്കല്‍ എന്നിവരെ ആദരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ഹക്കീം സ്വാഗതവും കമ്മിറ്റി അംഗം സാദിക്ക് കലൂര്‍ നന്ദിയും പറഞ്ഞു. ഹസീന്‍, സാബു, സാലിഹ്, ഹിസ്ബുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular