Tuesday, May 7, 2024
HomeKeralaപ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തനാപുരം അലിമുക്ക് ലേമു വിലാസത്തില്‍ സാബു – ഷിജി ദമ്ബതികളുടെ മകള്‍ സാനിയ ആണ് മരിച്ചത്.. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം.

കടയില്‍ പോയി മടങ്ങി വന്ന മാതാവ് മകള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട് ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. ഷാള്‍ അറുത്ത് ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular