Tuesday, May 7, 2024
HomeKeralaചേരിക്കലിലൂടെ ചെറുവാഹനങ്ങള്‍ക്ക് ഗതാഗതസൗകര്യമൊരുക്കും

ചേരിക്കലിലൂടെ ചെറുവാഹനങ്ങള്‍ക്ക് ഗതാഗതസൗകര്യമൊരുക്കും

കോട്ടയം: ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ അയ്യന്‍മാത്ര വഴി തിരുവാര്‍പ്പിലേക്കു പോകുന്ന റോഡില്‍ വെള്ളംകയറാനിടയുള്ളതിനാല്‍ ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡിലെ ചേരിക്കല്‍ ഭാഗത്തെ നിലവില്‍ നിര്‍മാണം നടക്കുന്ന പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുന്നു.സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.
വാസവന്‍ സ്ഥലം സന്ദര്‍ശിച്ചാണ് പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. ചേരിക്കല്‍ ഭാഗത്തെ പാലം നിര്‍മ്മാണം നടക്കുന്നതിനാലാണ് അയ്യന്‍മാത്ര റോഡുവഴി തിരുവാര്‍പ്പിലേക്ക് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാലം നിര്‍മാണം അവസാനഘട്ടത്തിലാണ്. പാലത്തിന്റെ ഒരുവശത്തെ നിര്‍മാണം പൂര്‍ത്തീകരിച്ചു.

ഇതിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് സര്‍വീസ് റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 2020 ഏപ്രിലില്‍ ആറിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ്് ചേരിക്കല്‍ ഭാഗത്തെ റോഡ് മീനച്ചിലാറ്റില്‍ പതിച്ചത്. റോഡിനു സമീപത്തെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ താല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് തകര്‍ന്ന റോഡ് ഭാഗത്തെ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ.

മേനോന്‍, ഗ്രാമപഞ്ചായത്തംഗം കെ.ആര്‍. അജയ്, പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ജോസ് രാജന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണു എം. പ്രകാശ് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular