Sunday, May 5, 2024
HomeKeralaവയോധികയെ ആക്രമിച്ച്‌ മാല കവര്‍ന്നു : യുവാവ് അറസ്റ്റില്‍

വയോധികയെ ആക്രമിച്ച്‌ മാല കവര്‍ന്നു : യുവാവ് അറസ്റ്റില്‍

പരവൂര്‍: വയോധികയെ ആക്രമിച്ച്‌ മാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. കല്ലമ്ബലം പ്രസിഡന്‍റ് മുക്കിന് സമീപം പാണര്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ പി.

കൃഷ്ണകുമാര്‍ (26, താരിഷ്) ആണ് അറസ്റ്റിലായത്. പരവൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ജനുവരി 20-ന് ഉച്ചക്ക് പരവൂര്‍ കോട്ടപ്പുറത്താണ് കേസിനാസ്പദമായ സംഭവം. വീടിനോട് ചേര്‍ന്ന് കച്ചവടം നടത്തുന്ന എഴുപത്തിയാറുകാരിയുടെ രണ്ടരപവന്‍ സ്വര്‍ണമാലയാണ് നഷ്ടമായത്. സിഗരറ്റ് വാങ്ങിയ ശേഷം അടിച്ചുവീഴ്ത്തി സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്ന്, ഒളിവില്‍ പോയ കൃഷ്ണകുമാര്‍ തിരികെ നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ കല്ലമ്ബലത്തിനു സമീപത്തെ വീട്ടില്‍ നിന്നും പിടിയിലാകുകയായിരുന്നു. ‌

പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍, എ.എസ്.ഐ മാരായ പ്രമോദ്, രമേഷ്, സി.പി.ഒ മാരായ സായിറാം സുഗുണന്‍, പ്രേംലാല്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular