Sunday, May 5, 2024
HomeKeralaമലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി: ചെന്നിത്തല

മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി: ചെന്നിത്തല

കൊച്ചി: മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി മറ്റുള്ളവരെ അധിക്ഷേപിച്ചതിന്റെ ഒരംശം പോലും മറ്റാരും നടത്തിയിട്ടില്ല. ബിഷപ്പുമാര്‍ മുതല്‍ പത്രക്കാരെ വരെ അധിക്ഷേപിച്ചു. അത്രയൊന്നും ഞങ്ങളാരും പറഞ്ഞിട്ടില്ല. അവരാണ് ഇപ്പോള്‍ ന്യായം പറഞ്ഞു നടക്കുന്നത്. സുധാകരനെതിരായ കേസ് കയ്യില്‍ വച്ചാല്‍ മതി. ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല എറണാകുളത്ത് പ്രതികരിച്ചു.

എന്തു സംഭവിച്ചാലും കെ.വി തോമസിനെ പ്രചാരണത്തിന് ഇറക്കരുതെന്ന് സിപിഎം നിര്‍ദേശിച്ചിട്ടുണ്ട്. പാലാരിവട്ടം പാടി നടന്നവര്‍ കൂളിമാടിനെ കുറിച്ച്‌ ഒന്നും മിണ്ടുന്നില്ല. മരുമകനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും ചെന്നിത്തല പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular