Friday, April 26, 2024
HomeKeralaയു.ഡി.ഫ് -പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ ധാരണയെന്ന് കോടിയേരി

യു.ഡി.ഫ് -പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ ധാരണയെന്ന് കോടിയേരി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ സംഘടനകളും യു.ഡി.എഫും മുന്നണിയുണ്ടാക്കിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വിവാദ മുദ്രാവാക്യം വിളിച്ച പോപ്പുലര്‍ ഫ്രണ്ടുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ് യു.ഡി.എഫ്. എസ്.എഡി.പി.ഐയുമായി കോണ്‍ഗ്രസിന് നേരത്തെ തന്നെ ധാരണയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ബന്ധമാണത്. അന്നത്തെ യു.ഡി.എഫ് കണ്‍വീനര്‍ തന്നെയാണ് ഇപ്പോഴും. ജമാഅത്തെ ഇസ്‍ലാമി അമീറിനെ കണ്ടും യു.ഡി.എഫ് ബന്ധം ഉറപ്പിച്ചിട്ടുണ്ടെന്നും കോടിയേരി ആരോപിച്ചു.

ഈ കൂട്ടുകെട്ട് വന്ന ശേഷമാണ് സോളിഡാരിറ്റിയുടെയും എസ്.ഡി.പി.ഐയുടെയും ആക്രമണോത്സുകത വര്‍ധിച്ചത്. അവര്‍ക്ക് പ്രധാന പ്രതിപക്ഷത്തിന്റെ പിന്തുണയാണ് കിട്ടുന്നത്. ആലപ്പുഴയില്‍ നടന്ന കൊലപാതകം, ആര്‍.എസ്.എസും എസ്.ഡി.പി.ഐയും പരസ്പരം നടത്തിയിട്ടുള്ള കൊലപാതകങ്ങള്‍, പാലക്കാട് നടന്നിട്ടുള്ള കൊലപാതകം എന്നിവ സമാന രീതിയിലുള്ളതാണ്. ഇവക്ക് പ്രേരണ നല്‍കിയത്‍ യു.ഡി.എഫ് -എസ്.ഡി.പി.ഐ ബന്ധമാണ്.

കേരള സമൂഹത്തില്‍ തങ്ങള്‍ ഇടപെടുമ്ബോള്‍ അംഗീകാരം കിട്ടുമെന്ന ആത്മവിശ്വാസം ഉണ്ടാക്കാന്‍ ഈ ബന്ധം സഹായിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ഓരോ സംഭവവും. തൃക്കാക്കരയില്‍ എസ്.ഡി.പി.​ഐ വോട്ട് വേണ്ടെന്ന് യു.ഡി.എഫ് പറയുമോ എന്നും കോടിയേരി ചോദിച്ചു. വിവാദ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് നേരത്തെ തന്നെ ഇത്തരത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എല്ലാ സ്ഥലത്തും മത വിദ്വേഷമുണ്ടാക്കുക, പള്ളികള്‍ ക്ഷേത്രങ്ങളാക്കാന്‍ ശ്രമിക്കുക ഇത് ദേശവ്യാപകമായി ശക്തിപ്പെട്ടു വരികയാണ്. രാമനവമി ദിവസം 12 സംസ്ഥാനങ്ങളിലാണ് മുസ്‍ലിം മത വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഒമ്ബത് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായും ആക്രമണങ്ങള്‍ നടന്നു.

ഇത്തരം ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ച്‌ വരുന്നു. ഇവ കേരളത്തില്‍ ഇല്ലാത്തത് ശക്തമായ മത നിരപേക്ഷ അടിത്തറയുള്ളതിനാലാണ്. അത് തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനെതിരായി സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാധ്യമാകുന്ന എല്ലാ നിയമ നടപടികളും ഇത്തരക്കാര്‍​ക്കെതിരെ സ്വീകരിക്കണം. പൊതു സമൂഹവും ഇതില്‍ ജാഗ്രത പാലിക്കണം. എല്ലാ രാഷ്ടീയ പാര്‍ട്ടികളും ജാഗ്രത പാലിച്ച്‌ വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. അതിന് ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ നിലപാടുകളെ പോലും എതിര്‍ക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

ബി.ജെ.പി പരസ്യമായി പി.സി. ജോര്‍ജിന് പിറകില്‍ അണി നിരന്നിരിക്കുകയാണ്. അത്തരമൊരു നിലപാട് വരു​മ്ബോള്‍ സര്‍ക്കാറിന് നോക്കിയിരിക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച്‌ പി.സി.ജോര്‍ജിന്റെ അറസ്റ്റ് കോടതി നിര്‍ദേശമാണ്. പൂര്‍ണമായും നിയമാനുസൃത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular