Friday, April 26, 2024
HomeAsiaനേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായി; 22 യാത്രക്കാര്‍; നാല് പേര്‍ ഇന്ത്യക്കാര്‍

നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായി; 22 യാത്രക്കാര്‍; നാല് പേര്‍ ഇന്ത്യക്കാര്‍

നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായി. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകളായിട്ടും യാതൊരു വിവരവും ലഭ്യമായിട്ടില്ല.

വിമാനത്തില്‍ ഉണ്ടായിരുന്ന 22 യാത്രക്കാരില്‍ നാല് ഇന്ത്യക്കാരുമുണ്ട്. രാവിലെ 9.55ന് പൊഖാരയില്‍ നിന്നും ജോംസാമിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് അപ്രത്യക്ഷമായത്.

മണിക്കൂറുകളായി വിവാനത്തില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. താര എയറിന്റെ 9 എന്‍എഇടി വിവാമാനമാണ് കാണാതായത്. പറന്നുയര്‍ന്ന ഉടന്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. കാണാതായ വിമാനത്തില്‍ നാല് ഇന്ത്യക്കാരും മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്.

കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങില്‍ നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ എഎന്‍ഐയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular