Sunday, April 28, 2024
HomeKeralaപ്രായം പത്ത് കൊല്ലമെങ്കിലും കുറയ്ക്കാം; പതിവായി ചെയ്യേണ്ട കാര്യങ്ങള്‍

പ്രായം പത്ത് കൊല്ലമെങ്കിലും കുറയ്ക്കാം; പതിവായി ചെയ്യേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഐപിഎല്‍ കിരീടം നേടാനായില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വീണ്ടും തരംഗമായി രാജസ്ഥാന്‍ റോയല്‍സ്.

അപ്രതീക്ഷിതമായി ഒരു സ്നേഹോപഹാരം എത്തിച്ചു നല്‍കിയാണു മുന്‍ രാജ്യസഭാംഗവും സിനിമാ താരവുമായ സുരേഷ് ഗോപിയുടെ മനസ്സു രാജസ്ഥാന്‍ റോയല്‍സ് ടീം കവര്‍ന്നത്.

സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ട സുരേഷ് ഗോപിയോടുള്ള ആദര സൂചകമായി 250-ാം നമ്ബര്‍ രാജസ്ഥാന്‍ റോയല്‍സ് ജഴ്സിയാണു ക്ലബ് അധികൃതര്‍ താരത്തിന് അയച്ചു നല്‍കിയത്.

നമ്ബറിനു താഴെ സുരേഷ് ഗോപിയുടെ ചുരുക്കപ്പേരായ എസ്.ജി എന്നീ 2 അക്ഷരങ്ങളുമുണ്ട്.

ജഴ്സ് ലഭിച്ചതിനുള്ള നന്ദി സൂചിപ്പിച്ചുള്ള സുരേഷ് ഗോപിയുടെ ട്വീറ്റ് ഇങ്ങനെ, ‘ഐപിഎല്ലിലെ ഉജ്വല പ്രകടനത്തിന് നമ്മുടെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് ടീമിനും അഭിവാദ്യങ്ങള്‍.

ഗംഭീരമായി ടീം ജഴ്സ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എനിക്ക് അയച്ചു നല്‍കിയതില്‍ രാജസ്ഥാന്‍ റോയല്‍സ് കുടുംബത്തിലെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇനി മുന്നോട്ടുള്ള എല്ലാ സംരംഭങ്ങളിലും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular