Saturday, April 27, 2024
HomeIndiaരാജ്യസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കാലുമാറ്റ ഭയം: രാജസ്ഥാനില്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കാലുമാറ്റ ഭയം: രാജസ്ഥാനില്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു

ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയ്ക്ക് പിന്നാലെ, എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി രാജസ്ഥാന്‍ കോണ്‍ഗ്രസ്.

എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍, ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ക്യാമ്ബിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ജൂണ്‍ 10നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാന്‍ നിയമസഭയില്‍ 13 സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്. രാജ്യസഭയിലേക്ക് 3 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എത്തണമെങ്കില്‍ സ്വതന്ത്ര എംഎഎല്‍എമാരുടെ പിന്തുണ നിര്‍ണായകമാണ്. മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജോവാല, പ്രമോദ് തിവാരി എന്നിവരാണ് മത്സര രംഗത്തുള്ളത്. ഘനശ്യാം തിവാരിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

ബിജെപി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബാരോണ്‍ എസ്സല്‍ എന്ന മീഡിയ ഗ്രൂപ്പിന്റെ മേധാവി സുബാഷ് ചന്ദ്ര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സര രംഗത്തുണ്ട്. സുബാഷ് ചന്ദ്രയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള അഞ്ചാമനാണ് മീഡിയ ബരോണ്‍ മേധാവി സുഭാഷ് ചന്ദ്ര. കോണ്‍ഗ്രസിന് മൂന്നാമതൊരു സീറ്റ് നേടുത്തതിന് 15 അധിക വോട്ടുകള്‍ ആവശ്യമാണ്.

അതേസമയം, 11 വോട്ടുകള്‍ മാത്രമെ ബിജെപി പ്രതിനിധിയായ സുബാഷ് ചന്ദ്രയ്ക്ക് കണ്ടെത്തേണ്ടതുള്ളൂ. സ്വതന്ത്ര എംഎല്‍എമാരുടെയും ചെറിയ പ്രാതിനിധ്യമുള്ള പാര്‍ട്ടി എംഎല്‍എമാരുടെയും വോട്ടുകളിലാണ് രണ്ട് പാര്‍ട്ടികളും ലക്ഷ്യം വയ്ക്കുന്നത്. ബിടിപി, സിപിഐഎം, ആര്‍എല്‍ഡി, ആര്‍എല്‍പി എന്നിങ്ങനെ 13 സ്വതന്ത്ര എംഎല്‍എമാര്‍ രാജസ്ഥാന്‍ നിയമസഭയില്‍ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular