Thursday, May 2, 2024
HomeKeralaഅരൂരില്‍ സി.പി.എം-സി.പി.ഐ പോര് മുറുകുന്നു

അരൂരില്‍ സി.പി.എം-സി.പി.ഐ പോര് മുറുകുന്നു

അരൂര്‍: ഇടത് വിദ്യാര്‍ഥി യുവജന സംഘടന പ്രവര്‍ത്തകര്‍ തമ്മിലെ സംഘട്ടനത്തെതുടര്‍ന്ന് അരൂരില്‍ സി.പി.എം -സി.പി.ഐ പോര് മുറുകുന്നു.

സി.പി.ഐയുടെ പ്രതിഷേധ സമ്മേളനത്തിന് മറുപടി പറയാന്‍ ഇന്ന് സി.പി.എം സമ്മേളനം നടത്തുന്നു. കഴിഞ്ഞദിവസം ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമുള്ള ഏഴുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സി.പി.ഐ, സി.പി.എം നേതാക്കള്‍ തമ്മിലും വാക്ക് തര്‍ക്കം ഉണ്ടായി. അരൂര്‍ പൊലീസ് ഇടപെട്ടാണ് അന്തരീക്ഷം തണുപ്പിച്ചത്. ചൊവ്വാഴ്ച സി.പി.ഐ അരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം ചന്തിരൂര്‍ സ്കൂളിന് മുന്നില്‍ നടത്തി. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് നിലനില്‍ക്കുന്നത് സി.പി.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് ഓര്‍മപ്പെടുത്തി.

എന്നാല്‍, മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാര്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു. അരൂര്‍ പോലീസും സി.പി.എമ്മിനോട് ചേര്‍ന്ന് സി.പി.ഐ പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ അവസരമുണ്ടാക്കുകയാണെന്നും ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകം വരെ പരാമര്‍ശിക്കപ്പെട്ട പ്രസംഗം അതിരുവിട്ടെന്നാണ് സി.പി.എം വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്നം സി.പി.ഐ സംസ്ഥാന നേതാക്കള്‍വരെ പങ്കെടുക്കുന്ന പ്രതിഷേധമായി വളര്‍ത്തരുതായിരുന്നെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍, സി.പി.ഐ അരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തിന് മറുപടി പറയാന്‍ വ്യാഴാഴ്ച വൈകീട്ട് ചന്തിരൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍വശം സി.പി.എം സമ്മേളനം ഒരുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular