Thursday, May 2, 2024
HomeIndiaഹൈദരാബാദ് കൂട്ട ബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി കണ്ട് വിചാരണ ചെയ്യും

ഹൈദരാബാദ് കൂട്ട ബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി കണ്ട് വിചാരണ ചെയ്യും

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളായ 18 വയസിനു താഴെയുള്ള അഞ്ച് പ്രതികളെ മുതിര്‍ന്നവരായി കണ്ട് വിചാരണ ചെയ്യാന്‍ പൊലീസ് നീക്കം.

കേസില്‍ പ്രതികളെ കുട്ടികളായി കണ്ട് ശിക്ഷ കുറയാതിരിക്കാനാണ് മുതിര്‍ന്നവരായി കണ്ട് വിചാരണ നടത്താന്‍ പൊലീസ് ശ്രമിക്കുന്നത്.

2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമ ഭേദഗതി പ്രകാരം 16-18 വയസിനിടയിലുള്ളവര്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കുറഞ്ഞത് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ ലഭ്യമാക്കാം എന്നാണ് നിയമം പറയുന്നത്. അതുപ്രകാരം പ്രതികള്‍ക്ക് കൂടിയ ശിക്ഷ ലഭ്യമാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടും . ഇല്ലെങ്കില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കില്ല.

ഈ കേസില്‍ ഉള്‍​പ്പെട്ട എല്ലാ കുട്ടികളും 16 -18 വയസിന് ഇടയിലുള്ളവരാണ്. പ്രതികളുടെ മാനസിക -ശാരീരിക ആരോഗ്യം, അനന്തരഫലം തിരിച്ചറിയാനുള്ള കഴിവ്, കുറ്റകൃത്യത്തിന് വഴിവെച്ച സാഹചര്യം എന്നിവ പരിശോധിച്ചാണ് 16 വയസിന് മുകളിലുള്ള കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കാമോ എന്ന കാര്യം കോടതി തീരുമാനിക്കുക.

എ.ഐ.എം.ഐ.എം എം.എല്‍.എയുടെ മകന്‍, സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയര്‍മാന്റെ മകന്‍, ടി.ആര്‍.എസ് നേതാവിന്റെ മകന്‍, ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനിലെ സഹകാരിയുടെ മകന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അഞ്ചുപേര്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപാകല്‍, ഉപദ്രവിക്കല്‍ എന്നിവ കൂടാതെ, പോക്സോ ​നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്ക് വധശിക്ഷ, ജീവപര്യന്തം അല്ലെങ്കില്‍ 20 വര്‍ഷം തടവാണ് കൂടിയ ശിക്ഷ. എം.എല്‍.എയുടെ മകനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ഉപദ്രവിക്കല്‍, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

മേയ് 28നാണ് ഹൈദരാബാദിലെ പബ്ബില്‍ പാര്‍ട്ടിക്ക് പോയ കൗമാരക്കാരിയായ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular