Thursday, May 2, 2024
HomeKeralaമധു കേസില്‍ 11ാം സാക്ഷിയും കൂറു മാറി ; മൊഴിമാറ്റിയത് മധുവിന്റെ ബന്ധു

മധു കേസില്‍ 11ാം സാക്ഷിയും കൂറു മാറി ; മൊഴിമാറ്റിയത് മധുവിന്റെ ബന്ധു

അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് മൊഴി മാറ്റിയത്.

മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു നേരത്തെ ചന്ദ്രന്‍ നല്‍കിയ മൊഴി. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് കോടതി വിസ്താരത്തിനിടെ ചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു.

നേരത്തെ കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. പൊലീസിന് കൊടുത്ത മൊഴി ഇയാള്‍ കോടതിയില്‍ മാറ്റിപ്പറയുകയായിരുന്നു. മൊഴി മാറ്റി പറയാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണന്‍ കോടതിയില്‍ വിശദീകരണം നല്‍കി.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ആരോപിച്ച്‌ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. പതിമൂന്നാം സാക്ഷിയായ സുരേഷിനെ പ്രതികള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചിരുന്നു.
ഭക്ഷണം മോഷ്ടിച്ചുവെന്ന പേരില്‍ 2018 ഫെബുവരി 22നാണ് ആള്‍കൂട്ടത്തിന്റെ ക്രൂര മര്‍ദനമേറ്റ് മധു മരിക്കുന്നത്.കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച്‌ വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേര്‍ന്നാണ് വിചാരണ നടത്തുകയും മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular