Friday, April 26, 2024
HomeKeralaനടന്‍ വി.പി ഖാലിദ് അന്തരിച്ചു

നടന്‍ വി.പി ഖാലിദ് അന്തരിച്ചു

കോട്ടയം: സിനിമാ-സീരിയല്‍ നടന്‍ വി.പി ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

വൈക്കത്ത് ഒരു സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ് അദ്ദേഹം.

രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം ശുചിമുറിയിലേക്ക് പോയ അദ്ദേഹം അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഏറെ നേരമായും കാണാത്തതുകൊണ്ട് സഹപ്രവര്‍ത്തകര്‍ പോയി നോക്കിയപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന നിലവില്‍ അദ്ദേഹത്തെ കണ്ടത്. ഉടനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നാടകങ്ങളിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്ന ഖാലിദ് കൊച്ചിന്‍ നാഗേഷ് എന്നാണ് ആദ്യ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്‌സിലൂടെയാണ് അദ്ദേഹം നാടക മേഖലയിലേക്ക് കടന്നത്. വളരെക്കാലം ആലപ്പി തിയറ്റേഴ്‌സില്‍ അംഗമായിരുന്ന ഖാലിദ് 1973 ല്‍ സിനിമാ രംഗത്തേക്ക് വരികയായിരുന്നു. പെരിയാര്‍ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗ പ്രവേശം. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഖാലിദിന്റെ മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ക്യാമറാമാന്‍ ഷൈജു ഖാലിദ്, സംവിധായന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular