Friday, April 26, 2024
HomeKeralaപതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മദ്രസ അധ്യാപകന്‍ പിടിയില്‍

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മദ്രസ അധ്യാപകന്‍ പിടിയില്‍

തൃശ്ശൂര്‍: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രസയില്‍ പഠിക്കുന്നതിനിടെ അധ്യാപകനായ ജുബൈ‌ര്‍ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വര്‍ഷം മുമ്ബാണ് സംഭവം നടന്നതെങ്കിലും പേടി കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍, ഇതിനുശേഷം വിദ്യാര്‍ത്ഥിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായിരുന്നു.

കുട്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധിക്കുകയും സ്കൂള്‍ തുറന്നെത്തിയപ്പോള്‍ ഒറ്റക്കിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്ത അധ്യാപകനാണ് ചൈല്‍ഡ്‍ ലൈനെ വിവരം അറിയിച്ചത്. ചൈല്‍ഡ്‍ ലൈന്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ജുബൈറിനെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular