Friday, April 26, 2024
HomeKerala'ചോദ്യം ചെയ്യപ്പെടുമ്ബോള്‍ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല': മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്‍

‘ചോദ്യം ചെയ്യപ്പെടുമ്ബോള്‍ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭയില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍, രൂക്ഷവിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി.

മുരളീധരന്‍ രംഗത്ത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനപ്പുറം, ഇന്ദിരയുടെ ഇന്ത്യ കണ്ട ഫാസിസം തന്നെയാണെന്ന് മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് പാര്‍ലമെന്റില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണം ചുരുക്കിയപ്പോള്‍, മാധ്യമ വിലക്കെന്ന് പ്രഖ്യാപിച്ച സി.പി.എം അംഗങ്ങള്‍ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു.

സമ്ബൂര്‍ണമായ വിധേയത്വമാണെങ്കില്‍ കടന്നുവന്നോളൂ, അല്ലെങ്കില്‍ കടക്ക് പുറത്തെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യ സമീപനത്തോട്, മാദ്ധ്യമ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത അടിച്ചമര്‍ത്തലിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിച്ചാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular