Friday, April 26, 2024
HomeEditorialസ്വര്‍ണത്തേക്കാള്‍ വിലയുള്ള മാമ്ബഴം; നാല് സുരക്ഷാ ഭടന്‍മാരും ആറ് പട്ടികളും മാവിന് കാവല്‍

സ്വര്‍ണത്തേക്കാള്‍ വിലയുള്ള മാമ്ബഴം; നാല് സുരക്ഷാ ഭടന്‍മാരും ആറ് പട്ടികളും മാവിന് കാവല്‍

ഒരു മാവിന് കാവല്‍ നില്‍ക്കാന്‍ നാല് സുരക്ഷാ ഭടന്‍മാരെയും ആറ് കാവല്‍പട്ടികളെയും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദമ്ബതികള്‍..

ഇതെന്താ സ്വര്‍ണ മാമ്ബഴം വല്ലതുമാണോ ആ മാവില്‍ ഉണ്ടാകുന്നതെന്ന് നമുക്ക് തോന്നാം.. സ്വര്‍ണ മാമ്ബഴമല്ലെങ്കിലും സ്വര്‍ണത്തിന്റെ വിലയുണ്ട് ഈ മാവിലെ മാങ്ങയ്‌ക്ക്..

ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂര്‍വ്വവുമായ മാങ്ങയുണ്ടാകുന്ന മാവായതിനാലാണ് ഉടമസ്ഥര്‍ വന്‍ സുരക്ഷയൊരുക്കിയത്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ദമ്ബതികളാണ് തങ്ങളുടെ വീട്ടിലെ അപൂര്‍വ്വ മാവിന് അതിസുരക്ഷ ഏര്‍പ്പെടുത്തിയത്. നാല് സുരക്ഷാജീവനക്കാരും ആറ് നായ്‌ക്കളും ചേര്‍ന്ന് സംരക്ഷിക്കുന്ന അപൂര്‍വ്വയിനം മാവ് ഏതാണെന്ന് നോക്കാം..

രണ്ട് മാവുകളാണ് ദമ്ബതികളുടെ വീട്ടിലുള്ളത്. ഇവയിലുണ്ടാകുന്ന മാങ്ങകള്‍ മിയാസക്കി എന്ന പേരില്‍ അറിയപ്പെടുന്നു. റൂബിയുടെ നിറമാണ് ഈ മാങ്ങയ്‌ക്കെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളില്‍ ഒന്നാണിതെന്നാണ് റിപ്പോര്‍ട്ട്. കിലോയ്‌ക്ക് 2.7 ലക്ഷം രൂപ വരെയാണ് മിയാസക്കി മാങ്ങയുടെ വില.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ജബല്‍പൂര്‍ ദമ്ബതികള്‍ക്ക് മാവിന്‍ തൈ നല്‍കിയത്. പൊന്നുപോലെ സൂക്ഷിക്കണമെന്നും മക്കളെ പോലെ നട്ടുവളര്‍ത്തണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവന്ന് ആ മാവിന്‍ തൈകള്‍ നട്ടു. പക്ഷേ ഇത്രമാത്രം വിലപ്പെട്ട മാവിന്‍ തൈകളയിരുന്നുവതെന്ന് ദമ്ബതികള്‍ തിരിച്ചറിഞ്ഞില്ല. ദാമിനി എന്ന് പേരിട്ടാണ് അവര്‍ മാവിന്‍ തൈ നട്ടുവളര്‍ത്തിയത്. പിന്നീട് ജപ്പാനില്‍ കണ്ടുവരുന്ന, വിലപ്പെട്ടയിനം മിയാസക്കി മാങ്ങയാണിതെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ദമ്ബതികള്‍ തിരിച്ചറിഞ്ഞു.

രണ്ട് വര്‍ഷം മുമ്ബ് പ്രദേശത്തെ ചില കള്ളന്മാര്‍ ചേര്‍ന്ന് ദമ്ബതികളുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച്‌ കയറി മായിസക്കി മാങ്ങ മോഷ്ടിച്ചിരുന്നു. ഇതോടെയാണ് മാവിനെ സംരക്ഷിക്കാന്‍ അതിസുരക്ഷയൊരുക്കാനുള്ള തീരുമാനം ദമ്ബതികള്‍ സ്വീകരിച്ചത്. മധ്യപ്രദേശിലെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ദമ്ബതികളുടെ പക്കലുള്ള മാങ്ങ മിയാസക്കിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിമധുരമുള്ള മാങ്ങയാണിത്. കാഴ്ചയിലും അത്യധികം വ്യത്യസ്ഥത പുലര്‍ത്തുന്ന മാങ്ങയുടെ ഉല്‍പാദനം വളരെ സാവധാനമാണെന്നും ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍.എസ് കടാര അറിയിച്ചു. എത്രരൂപ തരാമെന്ന് പറഞ്ഞാലും മാങ്ങ വില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് ജബല്‍പൂരിലെ ദമ്ബതികള്‍ പറയുന്നത്. പുതിയ മാവിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ഈ മാങ്ങകളെല്ലാം തങ്ങള്‍ക്ക് ആവശ്യമാണെന്നും അവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular