Thursday, May 2, 2024
HomeKeralaപന്തളം നഗരസഭയില്‍ സമ്ബൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു

പന്തളം നഗരസഭയില്‍ സമ്ബൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു

പന്തളം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കാന്‍ പന്തളം നഗരസഭ തീരുമാനിച്ചു.ഇനി മുതല്‍ നഗരസഭ പ്രദേശത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായോ, ഉപയോഗിക്കുന്നതിനായോ സൂക്ഷിക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുകയും 10,000 മുതല്‍ 50,000 രൂപവരെ ശിക്ഷയീടാക്കുകയും ചെയ്യും.

കൂടാതെ സ്ഥാപന ലൈസന്‍സ് റദ്ദുചെയ്യും. സ്ഥാപനം അടച്ചുപൂട്ടുന്നതും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular