Sunday, April 28, 2024
HomeIndiaനിയമസഭ തിരഞ്ഞെടുപ്പില്‍ പിടി ഉഷയെ ബിജെപി പരിഗണിച്ചു, അന്ന് പ്രവേശം നടന്നില്ല; ഇപ്പോള്‍​ രാജ്യസഭയിലേക്ക്, വിആര്‍എസിനു...

നിയമസഭ തിരഞ്ഞെടുപ്പില്‍ പിടി ഉഷയെ ബിജെപി പരിഗണിച്ചു, അന്ന് പ്രവേശം നടന്നില്ല; ഇപ്പോള്‍​ രാജ്യസഭയിലേക്ക്, വിആര്‍എസിനു അപേക്ഷ നല്‍കി

കോഴിക്കോട്: മലയാളി കായിക താരം പിടി ഉഷയെ പ്രധാനമന്ത്രി രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വിവിധ മേഖലകളിലെ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഉഷ ഇടം നേടിയത്.

പിടി ഉഷയെ ബിജെപി നിര്‍ദേശത്താല്‍ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായ ഒന്നല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയിലേക്കുള്ള വരവ് ചര്‍ച്ചയായിരുന്നു. ചില ബിജെപി നേതാക്കള്‍ ഉഷയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയാവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഉഷയുടെ ഔദ്യോഗിക ബിജെപി പ്രവേശനം നടന്നിരുന്നില്ല.
ബുധനാഴ്ച ഉഷ ജോലിയില്‍ നിന്ന് വിആര്‍എസ് എടുക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കി. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു. എന്താണ് വിആര്‍എസ് എടുക്കാനുള്ള കാരണമെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ല.

വിആര്‍എസ് എടുക്കാനുള്ള അപേക്ഷ നല്‍കാനെത്തിയ ഉഷയ്ക്ക് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി ഉപഹാരം നല്‍കി. വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഉഷയുടെ പേര് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വിവരം വന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular