Tuesday, May 7, 2024
HomeIndiaഭരണഘടനാ അവഹേളനം;സജി ചെറിയാനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനക്ക് വിട്ട് രാഷ്ട്രപതി

ഭരണഘടനാ അവഹേളനം;സജി ചെറിയാനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനക്ക് വിട്ട് രാഷ്ട്രപതി

ന്യൂഡല്‍ഹി:ഭരണഘടനക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനക്ക് വിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി. ബെന്നി ബഹനാന്‍ എംപിയാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച്‌ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി.

ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്.

അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular