Sunday, May 5, 2024
HomeGulfലോ​ക​ക​പ്പ്​: സ്പാ​നി​ഷ്​ ടീ​മി​ന്‍റെ ബേ​സ്​ ക്യാ​മ്ബ്​ ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി

ലോ​ക​ക​പ്പ്​: സ്പാ​നി​ഷ്​ ടീ​മി​ന്‍റെ ബേ​സ്​ ക്യാ​മ്ബ്​ ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി

ദോ​ഹ: ലോ​ക​ക​പ്പി​ന്​ വി​രു​ന്നെ​ത്തു​ന്ന സ്പാ​നി​ഷ്​ ടീ​മി​ന്‍റെ പ​രി​ശീ​ല​ന​വും താ​മ​സ​വു​മെ​ല്ലാം ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ല്‍.

ല​യ​ണ​ല്‍ മെ​സ്സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ അ​യ​ല്‍​ക്കാ​രാ​യാ​വും സെ​ര്‍​ജി​യോ ബു​സ്ക്വ​റ്റ്​​സി​ന്‍റെ ലാ ​റോ​ഹ​യു​ടെ​യും ത​യാ​റെ​ടു​പ്പ്. സ്പാ​നി​ഷ്​ ഫു​ട്​​ബാ​ള്‍ ഫെ​ഡ​റേ​ഷ​നാ​ണ്​ ത​ങ്ങ​ളു​ടെ ലോ​ക​ക​പ്പ്​ ബേ​സ്​ ക്യാ​മ്ബ്​ സം​ബ​ന്ധി​ച്ച്‌​ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ല്‍ ബേ​സ്​ ക്യാ​മ്ബ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ഫി​ഫ അം​ഗീ​ക​രി​ച്ച​താ​യി സ്പാ​നി​ഷ്​ സോ​ക്ക​ര്‍ ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​പ്പി​ല്‍ വ്യ​ക്​​ത​മാ​ക്കി.

സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്ബ​സി​ന​ക​ത്തെ ര​ണ്ടു​ പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ള്‍ ടീ​മി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. ഇ​തി​നു പു​റ​മെ, ജിം​നേ​ഷ്യം, ടെ​ക്നി​ക്ക​ല്‍ ഏ​രി​യ, മീ​റ്റി​ങ്​ റൂം ​തു​ട​ങ്ങി​യ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളും ടീ​മി​നാ​യു​ണ്ട്.

ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് 28 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബേ​സ്​ ക്യാ​മ്ബ്​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ഉ​ള്‍​പ്പെ​ടെ സൗ​ക​ര്യ​മാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു.

കോ​ച്ച്‌​ ലൂ​യി എ​ന്‍റി​ക്വെ, കോ​ച്ചി സ്റ്റാ​ഫ്​ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ്​ ബേ​സ്​ ക്യാ​മ്ബ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ന​വം​ബ​ര്‍ 23ന്​ ​അ​ല്‍ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ല്‍ കോ​സ്റ്റ​റീ​ക​ക്കെ​തി​രെ​യാ​ണ്​ സ്​​പെ​യി​നി​ന്‍റെ ആ​ദ്യ മ​ത്സ​രം. 20 കി​ലോ​മീ​റ്റ​റാ​ണ്​ ബേ​സ് ക്യാ​മ്ബി​ല്‍​നി​ന്നു സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള ദൂ​രം. ജ​ര്‍​മ​നി​യും ജ​പ്പാ​നു​മാ​ണ്​ ഗ്രൂ​പ്പി​ലെ മ​റ്റ്​ ടീ​മു​ക​ള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular