Thursday, May 2, 2024
HomeCinemaഅഞ്ച് ലിപ്‌ലോക്ക് ഉണ്ടെങ്കിലും ആശങ്കകള്‍ മാറ്റിവച്ച്‌ എനിക്ക് സിനിമ ചെയ്യാനാകും

അഞ്ച് ലിപ്‌ലോക്ക് ഉണ്ടെങ്കിലും ആശങ്കകള്‍ മാറ്റിവച്ച്‌ എനിക്ക് സിനിമ ചെയ്യാനാകും

കൃ​ഷ്‌ണ ശങ്കറും ദുര്‍ഗ കൃഷ്‌ണയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘കുടുക്ക് 2025’. അ​ള്ള് ​രാ​മേ​ന്ദ്രന്​ ​ശേ​ഷം​ ​സംവി​ധായകന്‍ ബി​ലാഹ​രി കെ രാജ്​ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ചിത്രത്തിലെ ലിപ് ലോക്ക് സീനിന്റെ പേരില്‍ കടുത്ത ആക്രമണമാണ് ദുര്‍ഗ കൃഷ്‌ണ നേരിടുന്നത്. മുന്‍പും സമാനമായ സെെബര്‍ ആക്രമങ്ങള്‍ താരം നേരിട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഹതാരം കൃഷ്‌ണ ശങ്കര്‍.

ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ദുര്‍ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി ആളുകള്‍ സംസാരിക്കുന്നുവെന്നും എന്നാല്‍ ഒപ്പം അഭിനയിച്ച തനിക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും കൃഷ്‌ണ ശങ്കര്‍ പറഞ്ഞു. രണ്ടു പേരും ചെയ്‌തത് അവരവരുടെ ജോലിയാണെന്നും പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണെന്നും നടന്‍ പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് കുറച്ചു നേരം മുമ്ബ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുര്‍ഗ്ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച്‌ ഭാര്യയായി സുഖമായി ഉറങ്ങാന്‍ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്. ഇതിനു മുമ്ബ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട്, പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ്‌ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച്‌ ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.

പക്ഷെ അത് തന്നെ ഇവര്‍ക്ക് വരുമ്ബോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം experience കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മള്‍ തന്നെ കൊണ്ട് വരണം, നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്ബോള്‍ എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്ബോള്‍ ഒരു നിമിഷം മുമ്ബ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular