Thursday, May 2, 2024
HomeKeralaപൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന്​ ഷോക്കേറ്റ്​ പശു ചത്തു

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന്​ ഷോക്കേറ്റ്​ പശു ചത്തു

തൊ​ടു​പു​ഴ: റോ​ഡ​രി​കി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍നി​ന്ന്​ ഷോ​ക്കേ​റ്റ പ​ശു ച​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ര്‍ഡ് കൈ​ത​ക്കോ​ട് ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഷീ​ജ ബി​ജോ​യി​യു​ടെ അ​ഞ്ച് വ​യ​സ്സു​ള്ള ക​റ​വ​പ്പ​ശു​വാ​ണ് ഷോ​ക്കേ​റ്റ് ച​ത്ത​ത്. പു​ല്ല് തി​ന്നാ​ന്‍ വീ​ടി​ന് അ​ല്‍പം അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് കെ​ട്ടി​യ പ​ശു​വി​നെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ക​റ​വ​ക്കാ​യി തി​രി​കെ തൊ​ഴു​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​വ​രു​ടെ അ​യ​ല്‍വാ​സി​യു​ടെ വീ​ടി​ന് മു​ന്നി​ലു​ള്ള റോ​ഡി​ലാ​ണ് വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​വീ​ണ​ത്. വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ വീ​ട്ടു​ട​മ​സ്ഥ​ന്‍ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ സ​മ​യ​ത്ത് പ​ശു​ക്ക​ളു​മാ​യി ഷീ​ജ​യു​ടെ പി​താ​വും അ​വി​ടേ​ക്കെ​ത്തി.

ഏ​റ്റ​വും മു​ന്നി​ലാ​യി പോ​യ പ​ശു ലൈ​ന്‍ ക​മ്ബി​യി​ല്‍ ത​ട്ടി പി​ട​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ള്‍ക്ക​കം പ​ശു ച​ത്തു. ലൈ​ന്‍ പൊ​ട്ടി വീ​ണ വി​വ​രം അ​റി​ഞ്ഞി​ട്ടും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​തി​ല്‍ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രു​ത്തി​യ വീ​ഴ്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി​യു​ണ്ട്.

അ​പ​ക​ട ശേ​ഷം സ്ഥ​ല​ത്തെ​ത്തി​യ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍ത്തി. പി​ന്നീ​ട് മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വെ​റ്റ​റി​ന​റി സ​ര്‍ജ​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ശു​വി​ന്റെ ജ​ഡം മ​റ​വ് ചെ​യ്ത​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular