Thursday, May 2, 2024
HomeKeralaകനത്ത മഴ; ജില്ലയില്‍ 15.41 ലക്ഷത്തിന്റെ കൃഷി നശിച്ചു

കനത്ത മഴ; ജില്ലയില്‍ 15.41 ലക്ഷത്തിന്റെ കൃഷി നശിച്ചു

പത്തനംതിട്ട : ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ 15.41 ലക്ഷത്തിന്റെ കൃഷിനശിച്ചു. 58.83-ഹെക്ടറിലായി 140-കര്‍ഷകരുടെ കൃഷിയാണ് നശിച്ച്‌ പോയത്.

പന്തളം, പത്തനംതിട്ട ബ്ലോക്കുകളിലാണ് നാശനഷ്ടം കൂടുതലുണ്ടായിരിക്കുന്നത്. ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്.

പത്തനംതിട്ട, പന്തളം, അടൂര്‍, മല്ലപ്പള്ളി, പുല്ലാട്, റാന്നി തുടങ്ങിയ ബ്ലോക്കുകളിലെല്ലാം വന്‍ കൃഷിനാശമുണ്ടായി. കൂടുതലായും വാഴയാണ് നശിച്ചത്. വെറ്റില, കുരുമുളക്, റബ്ബര്‍, തെങ്ങ്, മരച്ചീനി, ചേന, ചേമ്ബ്‌, കാച്ചില്‍ എന്നിവയും വെള്ളംകയറി നശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular