Saturday, April 27, 2024
HomeKeralaകഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല; രാജ്യ വിരുദ്ധതയുടെ വൈകൃതമാണ് സിപിഎം ആദ്യം മാറ്റേണ്ടതെന്ന് ബി....

കഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല; രാജ്യ വിരുദ്ധതയുടെ വൈകൃതമാണ് സിപിഎം ആദ്യം മാറ്റേണ്ടതെന്ന് ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ മനസ്സ് നിറയെ കുശുമ്ബും കുന്ന്യയ്മയും അസൂയയുമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.

ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇരുപത് പൈസ തുട്ട് പോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, നിരോധിച്ചിട്ടുമില്ല ആര്‍ക്കും വേണ്ടാ താനും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ അശോകസ്തംഭമാണ് പുതിയ വിവാദം.

ഇത് വൈകൃതമാണന്ന് പറയുന്ന സിപിഎം നേതാവ് എം.എ.ബേബിയോട് ഒന്നേ പറയാനുള്ളു. സിംഹം വെജിറ്റേറിയനല്ല. കഴുതകളെപ്പോലെ കരയുകയുമില്ല. കഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല. അഭിമാനവും ആത്മവിശ്വാസവും ആത്മബോധവുമാണ് സിംഹത്തിന്റെ കരുത്തും പ്രത്യേകതയും. പഞ്ചപുഛമടക്കി നില്‍ക്കുന്ന ഭീരുത്വം നിറഞ്ഞ പൂച്ചയെ പോലുള്ള സിംഹം വേണമെന്നാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ആവിശ്യപ്പെടുന്നതെങ്കില്‍ മോദി ഭരണത്തില്‍ അത് സാദ്ധ്യമല്ലെന്നും അദേഹം വ്യക്തമാക്കി.

ചത്തതിന് തുല്യമായി ഉറങ്ങി നില്‍ക്കുന്നമൃഗെന്ദ്രന്‍ അല്ല, ലോകം മുഴുവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഗര്‍ജ്ജിക്കുന്ന മൃഗെന്ദ്രനെയാണ്. എന്തുകൊണ്ട് അശോകസ്തംഭത്തില്‍ സിംഹം വന്നു എന്നത് ചരിത്രപരമായ തിതീക്ഷ മനോഭാവമാണ്. വിരാട സാമ്രാജ്യത്തിന്റെ അധിപനയായിരുന്നു അശോക ചക്രവര്‍ത്തി. അഭിമാനത്തോടെ വിക്രാന്ത ബോധത്തോടെയാണ് അന്ന് സ്തംഭം ഉയര്‍ന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളിലും വിക്രാന്ത ഭാരതത്തിന്റെ സ്തംഭമാണ് ഉയര്‍ത്തിയത്. കഴുതകള്‍ക്ക് കരയാം. സിംഹം ഗര്‍ജ്ജിച്ചു കൊണ്ടെയിരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular