Sunday, April 28, 2024
HomeKeralaഗുരുവായൂരിലെ വിവാഹചടങ്ങില്‍ തിളങ്ങി ജയസൂര്യയും ദിലീപും; താരനിരയില്‍ പ്രവാസി വ്യവസായിയുടെ മകളുടെ മംഗല്യം

ഗുരുവായൂരിലെ വിവാഹചടങ്ങില്‍ തിളങ്ങി ജയസൂര്യയും ദിലീപും; താരനിരയില്‍ പ്രവാസി വ്യവസായിയുടെ മകളുടെ മംഗല്യം

ഗുരുവായൂര്‍: താരനിരയില്‍ ഗുരുവായൂരിലെ വിവാഹം. വ്യവസായിയും ഖത്തറിലെ പോപ്പുലര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എ ലതേഷ് ജയശ്രീ ദമ്ബതികളുടെ മകള്‍ ലയനയുടേയും മലപ്പുറം പൂക്കൂട്ടര്‍ കുന്നത്ത് വീട്ടില്‍ ശിവദാസ് -തങ്കമണി ദമ്ബതികളുടെ മകന്‍ ഷിഷോറും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് താരങ്ങള്‍ എത്തിയത്.

ദിലീപും മകള്‍ മീനാക്ഷിയുമായിട്ടാണ് വിവാഹവേദിയിലേക്ക് എത്തിയത്.

മന്ത്രി കെ രാജന്‍, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.എല്‍.എമാരായ മുരളി പെരുനെല്ലി, എന്‍.കെ അക്ബര്‍, സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, രമേഷ് പിഷാരടി, ടിനി ടോം, അശ്വിന്‍ കുമാര്‍, സംവിധായകന്‍ മേജര്‍ രവി, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്വി, സംഗീത സംവിധായകന്‍ രതീഷ് വേഗ, നടിമാരായ തന്‍വി റാം, മഞ്ജുപിള്ള, സാലിന്‍ സോയ, താരങ്ങളായ ജയരാജ് വാര്യര്‍,ദിനേഷ് പ്രഭാകര്‍, മുന്ന സൈമണ്‍, വിവേക് ഗോപന്‍, രാജേഷ് കേശവ്, നിര്‍മാതാക്കളായ സാബു ചെറിയാന്‍,

സന്ദീപ് സേനന്‍, ടി.ഷംസുദ്ധീന്‍, അവതാരിക ലക്ഷ്മി നക്ഷത്ര, സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, ആര്‍.ജെ. രഘു, മുന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍,

ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എമാരായ ഒ.അബ്ദുള്‍ റഹ്‌മാന്‍കുട്ടി, കെ.വി. അബുദുള്‍ഖാദര്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍, ഗോപു നന്ദിലേത്ത്, കല്യാണരാമന്‍ എന്നിവര്‍ സംബന്ധിച്ചു.

വിവാഹചടങ്ങിലെത്തിയവര്‍ക്ക് സ്‌നേഹ സമ്മാനമായി ദമ്ബതികള്‍ ഒട്ടുമാവിന്‍ തൈകള്‍ വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular