Wednesday, May 8, 2024
HomeIndiaസോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി; പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി; പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.

മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്സ്‌മെന്റ് ‌ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

ഉച്ചയ്ക്ക് 12മണിയോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം വാഹനത്തിലാണ് സോണിയ ഇ ഡി ഓഫീസാലെത്തിയത്. പാര്‍ട്ടി എം പിമാരും പ്രവര്‍ത്തക സമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും സോണിയയെ അനുഗമിച്ചു. ഓഫീസിന് മുമ്ബില്‍ പ്രതിഷേധിച്ച എം പിമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയ ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്ന സമയം കോണ്‍ഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു.

മുമ്ബ് രണ്ടു തവണ ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂണ്‍ എട്ടിന് നോട്ടീസ് നല്‍കിയപ്പോള്‍ സോണിയക്ക് കൊവിഡ് ബാധിച്ചു. തുടര്‍ന്ന് ജൂണ്‍ 23ന് നല്‍കിയപ്പോള്‍, കൊവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി സോണിയ വിശ്രമത്തിലായിരുന്നു. എന്നാല്‍, നാലാഴ്ചക്ക് ശേഷം ഹാജരാകാമെന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular