Saturday, April 27, 2024
HomeEuropeയൂറോപ്പില്‍ ചൂടു കനക്കുന്നു: ജീവന്‍ നഷ്ടപ്പെട്ടത് 697 പേര്‍ക്ക്

യൂറോപ്പില്‍ ചൂടു കനക്കുന്നു: ജീവന്‍ നഷ്ടപ്പെട്ടത് 697 പേര്‍ക്ക്

മാഡ്രിഡ്: യൂറോപ്പിന്‍ രാജ്യങ്ങളില്‍, കനത്ത ചൂടില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടാം ഉഷ്ണക്കാറ്റ് ആഞ്ഞടിച്ചിരുന്നു.

ഇതില്‍ 697 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ജൂലൈ 17ന് മാത്രം 169 പേരാണ് മരണപ്പെട്ടത്. ഇതില്‍ 430 പേരും 85 വയസ്സ് കഴിഞ്ഞവരാണ്. 75-84 നും ഇടയില്‍ പ്രായമുള്ള 159 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 58 പേര്‍ 65-74 വയസ്സിനിടയില്‍ ഉള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് ചൂടുകാലം അവസാനിച്ച്‌ തുടങ്ങിയതായി കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ മൈനസ് ഡിഗ്രി മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular