Wednesday, May 1, 2024
HomeKeralaസ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കൂത്താട്ടുകുളം; സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂര്‍ ഇലവുങ്കല്‍ രോഹിത് ബി ഏലിയാസ് ആണ് മരിച്ചത്.

20ന് പകല്‍ മൂന്നിന് മണ്ണത്തൂരില്‍നിന്ന് ആറൂര്‍ ബസ് സ്റ്റോപ്പിലേക്ക് സുഹൃത്തിന്റെ സ്‌കൂട്ടറില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുമ്ബോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വൈദ്യൂതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രോഹിതിനെയും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന, ചേലാട്ട് ബെന്നി പൗലോസിന്റെ മകന്‍ ഡാന്‍ ബെന്നി (18)യെയും നാട്ടുകാര്‍ ഉടനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലാക്കി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പകല്‍ 12.45 നാണ് മരണം. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചൊവ്വാഴ്ച പകല്‍ ഒന്നിന് മുവാറ്റുപുഴ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.രോഹിത് വഴിത്തല സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular