Friday, April 26, 2024
HomeKeralaവയനാട്ടില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരി അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

വയനാട്ടില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരി അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി എത്തിയ യുവതി പിടിയില്‍.

സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട്-മൈസൂര്‍ കെഎസ്‌ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും 5.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

സംഭവത്തില്‍ മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി. റഹീനയെ (27) അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ടിബി. അജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി.എന്‍. ശ്രീജ മോള്‍, കെ.കെ. ബാലചന്ദ്രന്‍ എന്നിവര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular