Saturday, April 27, 2024
HomeIndiaമധ്യപ്രദേശില്‍ ക്ലാര്‍ക്കിന്റെ വീട്ടില്‍ നിന്ന് 85 ലക്ഷം രൂപ പിടികൂടി

മധ്യപ്രദേശില്‍ ക്ലാര്‍ക്കിന്റെ വീട്ടില്‍ നിന്ന് 85 ലക്ഷം രൂപ പിടികൂടി

ഭോപാല്‍: മധ്യപ്രദേശില്‍ ക്ലാര്‍ക്കിന്റെ താമസസ്ഥലത്തു നിന്ന് 85 ലക്ഷം രൂപ പിടിച്ചെടുത്തു. കണക്കില്‍ പെടാത്ത സ്വത്തിനെ കുറിച്ച്‌ ലഭിച്ച പരാതിയില്‍ മധ്യപ്രദേശ് ഇക്കണോമിക് ഒഫന്‍സസ് വിങ് (ഇ.ഒ.ഡബ്ല്യു) ക്ലാര്‍ക്കിന്റെ താമസസ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത്.

സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലാണ് ഹീറോ കേശാനി ജോലി ചെയ്യുന്നത്. ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ സ​മയം ഹീറോ കേശാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.

4000 രൂപ ശമ്ബളത്തിലാണ് ​ഹീറോ കേശാനി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇപ്പോള്‍ 50,000 രൂപയാണ് പ്രതിമാസ ശമ്ബളം. ഇയാളുടെ കണക്കില്‍ പെടാത്ത വരുമാനത്തെ കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular