Sunday, May 5, 2024
HomeKeralaസ്വാതന്ത്ര്യദിനത്തില്‍ ക്ലബ് ഹൗസ് ചര്‍ച്ചയ്‌ക്കിടെ ഇന്ത്യ മൂര്‍ദാബാദ്,പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം; ടെക്കികള്‍ക്കെതിരെ കേസ്

സ്വാതന്ത്ര്യദിനത്തില്‍ ക്ലബ് ഹൗസ് ചര്‍ച്ചയ്‌ക്കിടെ ഇന്ത്യ മൂര്‍ദാബാദ്,പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം; ടെക്കികള്‍ക്കെതിരെ കേസ്

ബംഗളൂരു: ക്ലബ്ഹൗസ് ചര്‍ച്ചയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പ്രസ്താവനകളും നടത്തിയെന്നാരോപിച്ച്‌ ബംഗളൂരുവിലെ രണ്ട് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരെ പോലീസ് ചോദ്യം ചെയ്തു.

30 വയസുള്ള ടെക്കികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

സിവി രാമന്‍നഗര്‍, ബയപ്പനഹള്ളി എന്നിവിടങ്ങളിലെ താമസക്കാരായ ഇരുവരും മാന്യത ടെക് പാര്‍ക്കിലെ വിവിധ സോഫ്റ്റ്വെയര്‍ കമ്ബനികളില്‍ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി.

വിദ്വേഷ പരാമര്‍ശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് സ്വമേധയാ സാമ്ബിഗെഹള്ളി പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്വേഷചര്‍ച്ചയില്‍ ഉള്‍പ്പെട്ട ഏതാനും പേരെ കൂടി ചോദ്യം ചെയ്യുമെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ഈസ്റ്റ്) എ സുബ്രഹ്മണ്യേശ്വര റാവു വ്യക്തമാക്കി. എന്‍ജിനീയര്‍മാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലബ്ബ് ഹൗസ് ആപ്പിലെ ‘നമ്മ നൈറ്റ് ഔട്ട് ഗെയ്സ്’ എന്ന ഗ്രൂപ്പിന് കീഴിലുള്ള ചര്‍ച്ചയിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യമുയര്‍ന്നത്. ഓഗസ്റ്റ് 15, 16 തീയതികളില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യ മൂര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം പ്രതികള്‍ ഉയര്‍ത്തിയെന്ന് പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular