Sunday, May 5, 2024
HomeKeralaകാര്യവട്ടം സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പലിനെ SFI പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത് എന്തിന് ?

കാര്യവട്ടം സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പലിനെ SFI പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത് എന്തിന് ?

തിരുവനന്തപുരം: കഴക്കൂട്ടം ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു.
പ്രിന്‍സിപ്പലിനെ പുറത്തിറക്കാനെത്തിയ പോലീസുകാരുമായുണ്ടായ സംഘര്‍ഷത്തില്‍ കഴക്കൂട്ടം അസി.കമ്മീഷണര്‍ അടക്കം 4 പോലീസുകാര്‍ക്കും 6 വിദ്യാര്‍‌ത്ഥികള്‍ക്കും പരിക്കേറ്റു.

അച്ചടക്ക നടപടി നേരിട്ട എസ്‌എഫ്‌ഐ നേതാവും മുന്‍ വിദ്യാര്‍ഥിയുമായിരുന്ന രോഹിത് രാജിന് വീണ്ടും അതേ കോഴ്സില്‍ അഡ്മിഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അച്ചടക്ക നടപടി നേരിട്ട രോഹിതിന് പ്രവേശനം നല്‍കുന്നതിന് കോളേജ് അക്കാദമിക് കൗണ്‍സില്‍ അനുവാദം നല്‍കാതിരുന്നതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയായിരുന്നു. തുടര്‍ന്ന് കോളേജ് ഓഫീസിനു മുന്നിലെത്തിയ അമ്ബതോളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ സി.എസ്.ജയയെ തടഞ്ഞുവെച്ചു.

കാര്യവട്ടം ഗവ: കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന രോഹിത്, ബി.എസ്‍സി. സ്റ്റാറ്റിസ്റ്റിക്‌സില്‍ മൂന്നു വര്‍ഷം പഠിച്ചെങ്കിലും പരീക്ഷ ജയിക്കാനായില്ല. തുടര്‍ന്ന് പഠനം റദ്ദാക്കാനും അതേ വിഷയത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായി പുനഃപ്രവേശനം നേടാനുമാണ് രോഹിത് അപേക്ഷിച്ചത്. സര്‍വകലാശാലയുടെ ഏകജാലക സംവിധാനം വഴി, പട്ടികജാതി ക്വാട്ടയില്‍, ഒന്നാം അലോട്ട്‌മെന്റില്‍ ഇടംനേടുകയും ചെയ്തു.

എന്നാല്‍, ഇയാള്‍ ഒന്നിലേറെ തവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നതിനാല്‍ പ്രവേശനം നല്‍കേണ്ടെന്ന് കോളേജ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച കോളേജിലെത്തിയ രോഹിത് തീരുമാനമറിഞ്ഞത് വൈകിട്ട് നാലുമണിയോടെയാണ്. തുടര്‍ന്ന് കോളേജ് ഓഫീസിനു മുന്നിലെത്തിയ അമ്ബതോളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള സി.എസ്.ജയയെ പൂട്ടിയിടുകയും തടഞ്ഞുവെക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥലത്തെത്തിയ കഴക്കൂട്ടം കഴക്കൂട്ടം പോലീസ് എസ്.എച്ച്‌.ഒ. ജെ.എസ്.പ്രവീണും സൈബര്‍സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ സി.എസ്.ഹരിയും ഇരുകൂട്ടരോടും സംസാരിച്ചെങ്കിലും എസ്.എഫ്.ഐ. പ്രതിഷേധം അവസാനിപ്പിക്കാന്‍ തയാറായില്ല. ഒടുവില്‍ ആറുമണിയോടെ പോലീസ്, സമരക്കാരെ തള്ളിമാറ്റി പ്രിന്‍സിപ്പലിനെ ഓഫീസിന് പുറത്തെത്തിച്ചു.

പോലീസ് വാഹനത്തില്‍ പ്രിന്‍സിപ്പലിനെ കാമ്ബസിന് പുറത്തേക്ക് കൊണ്ടുപേകാനുള്ള ശ്രമം എസ്.എഫ്.ക്കാര്‍ ഗേറ്റു പൂട്ടിയും ബൈക്കുകള്‍ നിരത്തിയും തട‍ഞ്ഞപ്പോഴാണ് പോലീസ് ബലപ്രയോഗം നടത്തിയത്. എ.സി.പി.യും ഒരു എസ്.ഐ.യും ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും അഞ്ചു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സന്ധ്യയോടെ പ്രിന്‍സിപ്പലിനെ പോലീസ് ജീപ്പില്‍ത്തന്നെ കാമ്ബസിന് പുറത്തെത്തിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular