Saturday, April 27, 2024
HomeKeralaആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സംഘർഷം ; കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സംഘർഷം ; കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം:ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത് പോലീസ് മേധാവിയുടെ പുതിയ ഉത്തരവ്

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ആശുപത്രിയോ ആശുപത്രി ജീവനക്കാരോ പൊതുജനങ്ങളോ നല്‍കുന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.,
ആശുപത്രി ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കേസുകളില്‍ കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ അന്വേഷണം നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കാലതാമസം വരുത്താതെ നടപടി സ്വീകരിക്കണമെന്നും ഡി ജി പി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍ എന്നിവര്‍ ജില്ലാ പോലീസ് മേധാവിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നു ഉത്തരവില്‍ പറയുന്നുണ്ട്.
ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ശക്തിപ്പെടുത്തന്നതിനും ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും എല്ലാ കമ്മീഷണര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular