Saturday, May 4, 2024
HomeIndiaപ്രധാനമന്ത്രിയും ദിവസത്തില്‍ 7 തവണ നമാസ് നടത്തുമായിരുന്നു.; വര്‍ഗീയ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

പ്രധാനമന്ത്രിയും ദിവസത്തില്‍ 7 തവണ നമാസ് നടത്തുമായിരുന്നു.; വര്‍ഗീയ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

യ്പൂര്‍ : സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്തുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ് ഇന്ദിര ദുദി.

മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുക്കള്‍ക്ക് തുല്യമായിരുന്നെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമാസ് നടത്തിയേനെ എന്നായിരുന്നു രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ജുന്‍ജുന ജില്ലയിലെ സുല്‍ത്താനയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.

“മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുക്കള്‍ക്ക് തുല്യമായിരുന്നെങ്കില്‍ മോദിയും ദിവസത്തില്‍ ഏഴ് തവണ നമാസ് ചെയ്യുമായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ കലാപം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്” കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാജസ്ഥാന്‍ ഗതാഗത മന്ത്രി ബ്രിജേന്ദ്ര ഒലയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സാധാരണക്കാരുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തിവെയ്‌ക്കുന്ന തരത്തിലുള്ള പ്രസംഗം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് മുസ്ലീം പ്രീണനമാണ് നടത്തുന്നത് എന്നും ബിജെപി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular