Saturday, April 27, 2024
HomeKeralaപതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം ; ശിക്ഷാ വിധി കേട്ടതിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു

പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം ; ശിക്ഷാ വിധി കേട്ടതിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു

പാലക്കാട്: ശിക്ഷാ വിധി കേട്ടതിന് പിന്നാലെ രക്ഷപ്പെട്ട് പോക്‌സോ കേസിലെ പ്രതി. പാലക്കാട് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസാനാണ് രക്ഷപ്പെട്ടത്.

പതിനാലുകാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ശിക്ഷാ വിധി കേട്ടതിന് ശേഷമാണ് പ്രതിയെ കാണാതായത്.

കേസില്‍ ഇയാള്‍ക്ക് പത്തു വര്‍ഷ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. തുടര്‍ന്നാണ് പ്രതി മുങ്ങിയത്. പട്ടാമ്ബി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ശിക്ഷ കേട്ടതോടെ പ്രതിയെ കോടതിയില്‍ നിന്ന് കാണാതാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം പോലീസ് സംഘം രാത്രി വൈകിയും തിരച്ചില്‍ നടത്തി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular