Saturday, April 27, 2024
HomeIndiaഗം​ഗാ ന​ദി​യി​ല്‍ ബോട്ട് യാത്രക്കിടെ മാം​സാ​ഹാ​ര പാ​ര്‍​ട്ടി: ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

ഗം​ഗാ ന​ദി​യി​ല്‍ ബോട്ട് യാത്രക്കിടെ മാം​സാ​ഹാ​ര പാ​ര്‍​ട്ടി: ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

പ്ര​യാ​ഗ്‌രാ​ജ്: പു​ണ്യന​ദി​യാ​യ ഗം​ഗ​യി​ല്‍ ബോ​ട്ട് യാ​ത്ര​യ്ക്കി​ടെ മാം​സാ​ഹാ​രം പാ​ച​കം ചെയ്തു ഭക്ഷിച്ചെന്നാരോപിച്ച്‌ ര​ണ്ട് പേ​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മു​ഹ​മ്മ​ദ് ആ​സി​ഫ്, ഹ​സ​ന്‍ അ​ഹ്മ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​പ്ര​യാ​ഗ്‌രാ​ജിലെ സം​ഗം പ്ര​ദേ​ശ​ത്ത് ന​ദി​യി​ല്‍ വ​ച്ച്‌ എ​ട്ട് പേ​രു​ടെ സം​ഘം ന​ട​ത്തി​യ പാ​ര്‍​ട്ടി​ക്കി​ടെ പ്ര​തി​ക​ള്‍ ഹു​ക്കാ വ​ലി​ച്ചെ​ന്നും മാം​സാ​ഹാ​രം പാ​കം ചെ​യ്തെ​ന്നു​മാ​ണ് പോലീസ് കണ്ടെത്തല്‍.
സംഭവത്തിന്റെ വീ​ഡി​യോ സാ​മു​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​തി​നും ഐ​പി​സി 295, 153-എ ​വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular