Saturday, April 27, 2024
HomeIndiaതിരക്കുകള്‍ക്കിടെ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി തമന്ന; മുംബൈയിലെ ഗണേശ വിഗ്രഹത്തില്‍ ദര്‍ശനം നടത്തി; ചിത്രങ്ങള്‍...

തിരക്കുകള്‍ക്കിടെ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി തമന്ന; മുംബൈയിലെ ഗണേശ വിഗ്രഹത്തില്‍ ദര്‍ശനം നടത്തി; ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ ഭഗവാന്‍ ഗണേശന്റെ അനുഗ്രഹം തേടി തെന്നിന്ത്യന്‍ സിനിമാ താരം തമന്ന ഭാട്ടിയ.

ഗണേശോത്സവത്തിന്റെ ഭാഗമായി മുംബൈയില്‍ സ്ഥാപിച്ച പടുകൂറ്റന്‍ ഗണേശ വിഗ്രഹത്തില്‍ ദര്‍ശനം നടത്തി. തിരക്കുകള്‍ക്കിടയിലും ഗണേശ വിഗ്രഹം സന്ദര്‍ശിക്കാനെത്തിയതില്‍ തമന്നയ്‌ക്ക് സമൂഹമാദ്ധ്യമത്തില്‍ അഭിനന്ദന പ്രവാഹമാണ്.

പ്രശസ്ത സിനിമ സംവിധായകന്‍ മധുര്‍ ഭന്ദര്‍ക്കാരിനൊപ്പമായിരുന്നു തമന്ന ഗണേശ വിഗ്രഹം ദര്‍ശിക്കാന്‍ എത്തിയത്. ഗണേശ വിഗ്രഹത്തില്‍ പ്രത്യേക പൂജകളും നടത്തിയാണ് ഇരുവരും മടങ്ങിയത്. പരമ്ബരാഗത വസ്ത്രം ധരിച്ച്‌ ഗണേശ വിഗ്രഹത്തില്‍ ദര്‍ശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ ഫിലിം ഫെസ്റ്റിവെല്‍ ചടങ്ങില്‍ ചെരുപ്പൂരി വിളക്കു കൊളുളത്തിയതില്‍ തമന്നയ്‌ക്ക് വലിയ കയ്യടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് തിരക്കുകള്‍ക്കിടയിലെ തമന്നയുടെ ക്ഷേത്ര ദര്‍ശനം.

വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി 14 അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ഗണേശ വിഗ്രഹത്തിന്റെ ചിത്രം നേരത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുള്‍പ്പെടെ പങ്കുവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular