Monday, May 6, 2024
HomeKeralaസ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

​കൊച്ചി: സ്വര്‍ണത്തിന് പവന് ഇന്ന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. 37,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 4,640 രൂപ.

തുടര്‍ച്ചയായി മൂന്ന് ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 4665 രൂപയും പവന് 200 രൂപ വര്‍ധിച്ച്‌ 37,320 രൂപയുമായിരുന്നു. തിങ്കളാഴ്ച പവന് 80രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. 37,520 രൂപയായിരുന്നു പവന് വില.

ഈ മാസം രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞ് 37,120രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,640 രൂപയും ആയിരുന്നു.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular