Tuesday, May 7, 2024
HomeUSAമാസച്യുസെറ്സ് പ്രൈമറിയിലും ട്രംപ് സ്ഥാനാർഥി ജയിച്ചു; മൊത്തം 196 പേർ

മാസച്യുസെറ്സ് പ്രൈമറിയിലും ട്രംപ് സ്ഥാനാർഥി ജയിച്ചു; മൊത്തം 196 പേർ

മാസച്യുസെറ്സ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപ് പിന്തുണച്ച മുൻ സ്റ്റേറ്റ് റെപ്. ജിയോഫ് ഡീൽ ജയിച്ചു ഗവർണർ സ്ഥാനാർഥിയായി. ഉറച്ച  ഡെമോക്രാറ്റിക്  കോട്ടയെന്നു കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട് വിശഷിപ്പിക്കുന്ന ഇവിടെ മുൻ സംസ്ഥാന അറ്റോണി ജനറൽ മൗറ ഹീലിയാണ് ഡീലിന്റെ എതിരാളി.

പ്രസിഡന്റ് ബൈഡൻ 2020 ൽ 66% വോട്ട് നേടിയ സംസ്ഥാനമാണ് മാസച്യുസെറ്സ്. ഡീൽ തന്നെ 2018 ൽ സെനറ്റിലേക്കു മത്സരിച്ചു തോറ്റിരുന്നു. ഡെമോക്രാറ്റിക് നേതാവ് എലിസബത്ത് വാറൻ അന്ന് 60% നേടിയപ്പോൾ ഡീൽ നേടിയത് 36% മാത്രം.

ചൊവ്വാഴ്ച പ്രൈമറിയിൽ ഡീൽ നേടിയത് 103,724 വോട്ടാണ് — 55.8%. ക്രിസ് ഡൗട്ടി 82,288 — 44.2%.

ജിയോഫ് ഡീൽ ജയിച്ചതോടെ ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ എണ്ണം 196 ആയി. പാർട്ടിയുടെ മൊത്തം സ്ഥാനാർത്ഥികൾ ഇപ്പോൾ 530. ഇനി ഡെലവെറിലും ന്യൂ ഹാംപ്‌ഷെയറിലും മാത്രമേ പ്രൈമറികൾ ബാക്കിയുള്ളൂ.

ചെറു ബിസിനസിന് പിന്തുണ, തിരഞ്ഞെടുപ്പിൽ സുതാര്യത, പൊതുജനത്തിനു സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മത്സരിച്ച ഡീൽ ട്രംപിന്റെ പിന്തുണ നേടിയത് മറ്റുള്ളവരെ പോലെ 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നു എന്ന ട്രംപിന്റെ തെളിവില്ലാത്ത ആരോപണം ഉയർത്തിപ്പിടിച്ചാണ്. എന്നാൽ അത്തരം വാദങ്ങൾ ഈ 196 പേരിൽ എത്ര പേർക്ക് പ്രയോജനപ്പെടും എന്ന് നവംബർ 8നു മാത്രമേ തീർച്ചപ്പെടുകയുള്ളൂ.

എന്നാൽ രാജ്യമൊട്ടാകെ ഇത്തരം സ്ഥാനാർത്ഥികൾ ഉണ്ട് എന്നത് സത്യമാണ്. അവർ റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെ ദോഷം ചെയ്യുമെന്ന കാഴ്ചപ്പാടുണ്ട്. അതല്ല, ട്രംപിന്റെ തീവ്ര നിലപാടുകൾ അവർക്കു വിജയം സമ്മാനിക്കും എന്ന ചിന്തയുമുണ്ട്. അതു കൊണ്ടാണ് ജനാധിപത്യ ധ്വംസനം എന്ന ഭീഷണി ബൈഡൻ ഉയർത്തിപ്പിടിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular