Thursday, May 2, 2024
HomeUSAഎലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് സിഡ്നിയിലെ നിലവറയില്‍; തുറക്കുക 63 വര്‍ഷം കഴിഞ്ഞ് മാത്രം

എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് സിഡ്നിയിലെ നിലവറയില്‍; തുറക്കുക 63 വര്‍ഷം കഴിഞ്ഞ് മാത്രം

സിഡ്നി: ആസ്ത്രേലിയയിലെ സിഡ്നിയില്‍ എലിസബത്ത് രാജ്ഞിയുടെ രഹസ്യകത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന് ആസ്ത്രേലിയന്‍ മാധ്യമമായ 7 ന്യൂസ് ആസ്ത്രലിയ പറയുന്നു.

സിഡ്‍നിയിലെ ഒരു നിലവറക്കുള്ളില്‍ ഗ്ലാസ് കേസില്‍ സൂക്ഷിച്ചിരിക്കുന്ന കത്ത് ഇതുവരെ തുറന്നിട്ടില്ല. അടുത്ത 63 വര്‍ഷങ്ങള്‍ക്ക് ശേഷം 2085ല്‍ മാത്രമേ കത്ത് തുറക്കൂവെന്നും ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.

സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയത്. 1986 നവംബറില്‍ ആസ്ത്രേലിയയിലെ സിഡ്നിയില്‍ എത്തിയപ്പോഴാണ് രാജ്ഞി കത്തെഴുതിയത്. എന്നാല്‍ ഈ കത്ത് കൈമാറിക്കൊണ്ട് അവര്‍ അന്നത്തെ മേയറോട് പറഞ്ഞത്, എഡി 2085-ല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം, ദയവായി ഈ കവര്‍ തുറന്ന് സിഡ്‌നിയിലെ പൗരന്മാര്‍ക്ക് എന്റെ സന്ദേശം അറിയിക്കുമോ എന്നായിരുന്നു. അതു പ്രകാരം കത്ത് സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. എലിസബത്ത് ആര്‍ എന്ന് ലളിതമായി ഒപ്പിട്ട കത്താണ് അതെന്നും എന്നാല്‍ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ പേഴ്സണല്‍ സ്റ്റാഫിനു പോലും അറിയില്ലെന്നും 7 ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസ്ത്രേയലിയയുടെ രാഷ്ട്രത്തലവനായി എലിസബത്ത് രാജ്ഞി 16 തവണ രാജ്യം സന്ദര്‍ശിച്ചു. ഇതുവരെ ആസ്ത്രേലിയ സന്ദര്‍ശിച്ച ഏക പരമാധികാരിയും എലിസബത്ത് രാജ്ഞിയാണ്.

രാജ്ഞിയുടെ ഹൃദയത്തില്‍ ആസ്ത്രേലിയക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

1999-ല്‍ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് രാജ്ഞിയെ മാറ്റണമോ എന്നതിനെക്കുറിച്ച്‌ ആസ്ത്രേലിയ റഫറണ്ടം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സിഡ്‌നി ഓപ്പറ ഹൗസ് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ആസ്ത്രേലിയയും ന്യൂസിലന്‍ഡും ഞായറാഴ്ച ചാള്‍സ് മൂന്നാമനെ രാഷ്ട്രത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular