Friday, April 26, 2024
HomeIndiaവിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുന്ന ലംഗൂര്‍ വൈറലായി

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുന്ന ലംഗൂര്‍ വൈറലായി

റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ദനുവയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ അഞ്ചു ദിവസമായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസില്‍ എത്തുന്ന ലംഗൂര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി.

മുന്‍ ബെഞ്ചിലിരുന്ന് ക്ലാസുകളില്‍ പങ്കെടുക്കുന്ന ലംഗൂറിനെയാണ് നമുക്ക് കാണാന്‍ കഴിയുക.

കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യമായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാഠഭാഗങ്ങള്‍ കേള്‍ക്കാനായി ക്ലാസിലെത്തിയതെന്ന് സ്‌കൂള്‍ ജീവനക്കാര്‍ പറയുന്നു. മുന്‍നിരയില്‍ ഇരുന്ന് ടീച്ചര്‍മാരെ സാകൂതം ശ്രദ്ധിക്കുന്ന ലംഗൂര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വീണ്ടും സ്‌കൂളിലെത്തി ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാഠഭാഗങ്ങള്‍ കേട്ടിരുന്നു.

കഴിഞ്ഞ അഞ്ചുദിവസമായി രാവിലെ വരികയും പത്തുമണിയോടെ തിരിച്ചുപോകുകയുമാണ് പതിവെന്ന് അധ്യാപകര്‍ പറയുന്നു. ലംഗൂറിനെ കണ്ട് ഭയന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പോകാതെ ക്ലാസ് കേള്‍ക്കുകയാണ് ഈ ലംഗൂര്‍ ചെയ്യുന്നത്.

വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് പ്രിന്‍സിപ്പല്‍ രത്തന്‍ കുമാര്‍ വര്‍മ്മ ലംഗൂറിനെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. എന്നാല്‍ ലംഗൂറിനെ പിടികൂടുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെങ്കിലും സ്‌കൂള്‍ പരിസരത്ത് നിന്ന് ഓടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular