Saturday, May 4, 2024
HomeIndiaമോദിക്ക് 72-ാം പിറന്നാള്‍; ആശംസയുമായി രാഹുല്‍ ഗാന്ധിയും ശശി തരൂരും

മോദിക്ക് 72-ാം പിറന്നാള്‍; ആശംസയുമായി രാഹുല്‍ ഗാന്ധിയും ശശി തരൂരും

ന്യൂഡല്‍ഹി: ശനിയാഴ്ച 72-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളുമായി പ്രമുഖര്‍.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ , കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്ക് ആശംസ നേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാംശംസങ്ങള്‍ നേരുന്നു എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തപ്പോള്‍ പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാവട്ടെയെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. ഇരുട്ട് നീക്കി പൗരന്‍മാരില്‍ പുരോഗതിയുടേയും വികസനത്തിന്‍റേയും സാമൂഹിക ഐക്യത്തിന്‍റേയും വെളിച്ചം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ പുട്ടിന്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. താങ്കളുടെ പിറന്നാളാണെന്ന് ഞങ്ങള്‍ക്ക് അറിയാം. റഷ്യന്‍ പാരമ്ബര്യമനുസരിച്ച്‌ ഞങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അഭിനന്ദനങ്ങള്‍ അറിയിക്കാറില്ല. അതുകൊണ്ട് തനിക്കത് ചെയ്യാന്‍ കഴിയില്ലെന്നും എല്ലാ ആശംസകളും നേരുന്നതായും പുടിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഷാങ്ഹായ് ഉച്ചകോടിക്കിടെ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

മധ്യപ്രദേശിലാണ് മോദി പിറന്നാള്‍ ആഘോഷിക്കുക. നമീബിയയില്‍ നിന്നും ഇന്ത്യയിലെത്തുന്ന എട്ടു ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി തുറന്ന് വിടും. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ രാജ്യവ്യാപകമായി പരിപാടികള്‍ ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular