Sunday, May 5, 2024
HomeKeralaസ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച മുൻ വായനശാല പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്തു

സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച മുൻ വായനശാല പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്തു

ചെങ്ങമനാട്: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച ചെങ്ങമനാട് കുന്നത്ത് വീട്ടിൽ രഘുനാഥൻ നായർക്കെതിരെയാണ് നടപടി. ആഗസ്റ്റ് 15ന് ചെങ്ങമനാട് വാണി കളേബരം വായനശാലയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുൻ ബാലാവകാശ കമ്മീഷൻ മെമ്പറും മറ്റു വിശിഷ്ട വ്യക്തികളും അടങ്ങുന്ന വേദിയിലേക്ക് രഘുനാഥൻ നായർ ഇടിച്ചു കയറുകയും മൈക്കും കുട്ടികൾക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന ട്രോഫികളും മറ്റും തട്ടിമറിക്കുകയും വായനശാല പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും അടങ്ങിയ നൂറോളം പ്രേക്ഷകരുടെ മുന്നിൽ വച്ചാണ് അതിക്രമം അരങ്ങേറിയത്.
തുടർന്ന് പോലീസെത്തിയാണ് പ്രകോപിതനായ രഘുനാഥൻ നായരെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചത്. പരാതിയെ തുടർന്ന് വായനശാല നിർവാഹകസമിതി രാഘുനാഥൻ നായർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും 26.09.2022 മുതൽ മുതൽ ആറു മാസക്കാലത്തേക്ക് വായനശാല അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. 1989 ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാല സംഘം) ആക്ട് 14 (1) & 14(2) വകുപ്പുകൾ പ്രകാരം ആണ് നടപടി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular