Sunday, May 5, 2024
HomeIndiaരാജ്യത്ത് വാണിജ്യ പാചകവാതകത്തിന്‍റെ വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ പാചകവാതകത്തിന്‍റെ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 1,863 ആയി.

നേരത്തെ, വില 1,896.50 രൂപയായിരുന്നു. അതേസമയം, ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറിന് ഏറ്റവും കുറഞ്ഞത് ഡല്‍ഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു.

കോല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കോല്‍ക്കത്തയില്‍ 1,959 രൂപയും മുംബൈ 1,811.5 രൂപയും ചെന്നൈ 2,009.5 രൂപയുമാണ് ഇന്നത്തെ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular